വേലൂപ്പാടം സെന്റ് ജോസഫ്സും പഴൂക്കര സെന്റ്് ജോസഫ്സും ചാമ്പ്യന്മാർ
കൊടകര: സെപക് താക്രോ അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 21 -ാമത് തൃശൂർ ജില്ലാ സബ് ജൂണിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പ് ആനത്തടം സെന്റ് ആൻസ് പബ്ലിക് സ്കൂളിൽ സമാപിച്ചു.
ആൺകുട്ടികളുടെ വിഭാഗത്തിൽ വേലൂപ്പാടം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. തൃശൂർ ആൾട്ടിയസ് സ്പോർട്സ് അക്കാദമി റണ്ണേഴ്സ് അപ്പായി. ആളൂർ സെന്റ് ജോസഫ്, ചാലക്കുടി താക്രോ അക്കാദമി ടീമുകൾ സംയുക്ത മൂന്നാംസ്ഥാനം നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ പഴൂക്കര സെന്റ് ജോസഫ് ഇഎംഎച്ച്എസ് കിരീടം സ്വന്തമാക്കി. പഴൂക്കര സെന്റ് ജോസഫ് സ്പോർട്സ് അക്കാദമി രണ്ടാംസ്ഥാനവും, ആൾട്ടിയസ് സ്പോർട്സ് അക്കാദമി, പനങ്ങാട് ജിഎച്ച്എസ്എസ് ടീമുകൾ സംയുക്ത മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ആനത്തടം സെന്റ്് ആൻസ് പബ്ലിക് സ്കൂൾ മാനേജർ സിസ്റ്റർ ട്രീസ ആന്റണി നിർവഹിച്ചു. സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ സിസ്റ്റർ ബീന ജോസഫ് വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ചടങ്ങിൽ സെപക് താക്രോ ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിന്റ്് സെക്രട്ടറി എം.കെ. പ്രേം കൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.സി. പ്രവീൺ, ബിജിത വിൻസെന്റ്്, സംഗീത് സത്യൻ, സുധാ ബാബു എന്നിവർ പ്രസംഗിച്ചു.